ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്സ് എഞ്ചിനീയര്‍മാരുടെ ടെക്‌നിക്കല്‍ കമ്മിറ്റികളിലേക്ക് കൂടുതല്‍ എഞ്ചിനീയര്‍മാരെ ഉള്‍പ്പെടുത്തുന്നതിനുള്ള അഭിമുഖം ഓഗസ്റ്റ് 30ന് രാവിലെ 10.30ന് ജില്ലാ പ്ലാനിങ് ഓഫീസില്‍ നടക്കും. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ ഇലക്ട്രിക്കല്‍ പ്രവൃത്തികളുടേയും ഇലക്ട്രോണിക്സ് പ്രവൃത്തികളുടേയും എസ്റ്റിമേറ്റ് തയ്യാറാക്കുക, ടെന്‍ഡര്‍ രേഖകള്‍ തയ്യാറാക്കുക, നിര്‍വഹണ മേല്‍നോട്ടം വഹിക്കുക, അളവുകള്‍ രേഖപ്പെടുത്തുക, ബില്‍ തയ്യാറാക്കുക, എസ്റ്റിമേറ്റുകള്‍ പരിശോധിച്ച് സാങ്കേതികാനുമതി നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ക്കാണ് ടെക്‌നിക്കല്‍ കമ്മിറ്റികളിലേക്ക് എഞ്ചിനീയര്‍മാരെ നിയമിക്കുന്നത്. ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍മാരുടെ ടെക്‌നിക്കല്‍ കമ്മിറ്റിയിലേക്ക് ഉള്‍പ്പെടുത്തുന്നതിനായി ബി.ടെക് ഇലക്ട്രിക്കല്‍ ബിരുദവും ഇലക്ട്രിക്കല്‍ ലൈസന്‍സും ഉള്ള എഞ്ചിനീയര്‍മാര്‍ക്കും പൊതുമരാമത്ത് ഇലക്ട്രിക്കല്‍, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ്, കെ.എസ്.ഇ.ബി എന്നിവിടങ്ങളില്‍ നിന്നും വിരമിച്ച ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍മാര്‍ക്കും ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ഇലക്ട്രോണിക്സ് എഞ്ചിനീയര്‍മാരുടെ ടെക്‌നിക്കല്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുന്നതിനായി പൊതുമരാമത്ത് (ഇലക്ട്രോണിക്‌സ്), കെ.എസ്.ഇ.ബി, കെല്‍ട്രോണ്‍ എന്നിവിടങ്ങളില്‍ നിന്നും വിരമിച്ച ഇലക്ട്രോണിക്സ് എഞ്ചിനീയര്‍മാര്‍ക്കും ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാവുന്നതാണ്. ടെക്‌നിക്കല്‍ കമ്മിറ്റിയിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്സ് പ്രവൃത്തികളുടെ മേല്‍നോട്ടം വഹിക്കുന്ന എഞ്ചിനീയര്‍മാര്‍ക്ക് സര്‍ക്കാര്‍ അംഗീകൃത നിരക്കില്‍ പ്രതിഫലം/ഓണറേറിയം ലഭിക്കും. താത്പര്യമുള്ളവര്‍ ബയോഡാറ്റയും ആവശ്യമായ മറ്റു രേഖകളും സഹിതം വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 0483-2734832, 9496 361 831.