ആലപ്പുഴ: ജില്ലയിലെ ഫിഷിംഗ് ഹാര്‍ബറുകള്‍ കേന്ദ്രീകരിച്ച് 10 കടല്‍ സുരക്ഷ സ്‌ക്വാഡുകളെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.എല്ലാ സമയത്തും രക്ഷാപ്രവര്‍ത്തനത്തിന് സന്നദ്ധമായിരിക്കണം. ഗോവയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്പോര്‍ട്സില്‍ പരിശീലനം പൂര്‍ത്തിയക്കിയവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 20- 45 വയസ്സ്
ആലപ്പുഴ ജില്ലയിലെ താമസക്കാര്‍, കടല്‍ സുരക്ഷ സ്‌ക്വാഡ്/ ലൈഫ് ഗാര്‍ഡ് ആയി ജോലി ചെയ്തിട്ടുള്ളവര്‍, 2018-ലെ പ്രളയ രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തിട്ടുള്ളവര്‍, ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത ഉള്ളവര്‍, അത്യാധുനിക കടല്‍ രക്ഷാ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ പ്രാവീണ്യമുള്ളവര്‍ എന്നിവര്‍ക്ക് മുന്‍ഗണന ലഭിക്കും. അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 15.
അപേക്ഷാഫോറം അതാത് മത്സ്യഭവന്‍ ഓഫീസുകളിലും, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലും ലഭിക്കും. ഫോണ്‍: 0477- 2251103