Malayalam Job Portal
keralainfo24.com

കാര്‍ഷിക സെന്‍സസ്: ഉദ്യോഗാര്‍ഥികള്‍ക്ക് അവസരം, ഹയർസെക്കണ്ടറി തത്തുല്യ യോ​ഗ്യത

ആലപ്പുഴ: പതിനൊന്നാമത് കാര്‍ഷിക സെന്‍സസിന്റെ ഒന്നാംഘട്ട വിവരശേഖരണത്തില്‍ പങ്കാളികളാകാന്‍ ഉദ്യോഗാര്‍ഥികള്‍ക്ക് അവസരം.തദ്ദേശ സ്വയംഭരണ വാര്‍ഡുകള്‍ അടിസ്ഥാനമാക്കി മൊബൈല്‍ ആപ്ലിക്കേഷന്‍ സോഫ്റ്റ്വെയര്‍ ഉപയോഗിച്ചാണ് വിവര ശേഖരണം നടത്തുന്നത്. ഹയര്‍ സെക്കന്‍ഡറിയോ തത്തുല്യയോഗ്യതയോ ഉള്ളവരെയാണ് പരിഗണിക്കുന്നത്. സ്വന്തമായി സ്മാര്‍ട്ട് ഫോണും അത്  ഉപയോഗിക്കുന്നതില്‍ പരിജ്ഞാനവും ഉണ്ടായിക്കണം. ഒരു വാര്‍ഡിലെ വിവരശേഖരണത്തിന് പരാമവധി 4600 രൂപയാണ് പ്രതിഫലമായി ലഭിക്കുക.

വാര്‍ഡുകളിലെ താമസക്കാരുടെ കൈവശാനുഭവ ഭൂമിയുടെ വിവരങ്ങളാണ് ഒന്നാംഘട്ടത്തില്‍ ശേഖരിക്കുന്നത്. അതത് താലൂക്ക് പരിധിയില്‍ താമസിക്കുന്ന താല്‍പ്പര്യമുളളവര്‍ ഓഗസ്റ്റ് 20-ന് രാവിലെ 9.30 മുതല്‍ വൈകുന്നേരം  അഞ്ചു വരെ അതാത് താലൂക്ക് മിനി സിവില്‍ സ്റ്റേഷനുകളില്‍ പ്രവര്‍ത്തിക്കുന്ന (കുട്ടനാട് ഒഴികെ) താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസുകളില്‍  നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. കുട്ടനാട് താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് ചന്പക്കുളം പടിപുരയ്ക്കല്‍ കാര്‍ത്ത്യാനി ക്ഷേത്രത്തിനു സമീപം എന്‍.എസ്.എസ് ബില്‍ഡിംഗ്‌സിലാണ് പ്രവര്‍ത്തിക്കുന്നത്. 

അഭിമുഖത്തില്‍ പങ്കെടുക്കുന്നവര്‍ ആധാര്‍ കാര്‍ഡ്, എസ്.എസ്.എല്‍.സി. ബുക്ക്, പാസ്‌പോര്‍ട്ട് സൈസ് കളര്‍ഫോട്ടോ, ജോലി പരിചയം, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയവ തെളിയിക്കുന്ന രേഖകളുടെ അസ്സല്‍ സര്‍ട്ടിഫിക്കറ്റും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഹാജരാക്കണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ സെന്‍സെസ് പൂര്‍ത്തിയാക്കുന്നതുവരെ ജോലിയില്‍ തുടരണം. ഫോണ്‍ ചേര്‍ത്തല-9496828380, അമ്പലപ്പുഴ-9847498383, കുട്ടനാട്-9495242586, ചെങ്ങന്നൂര്‍-7510453854, മാവേലിക്കര-9946444559, കാര്‍ത്തികപ്പള്ളി-0479-2994788, 9539900937.