കോഴിക്കോട് ജില്ലയില്‍ ജലജീവൻ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ പഞ്ചായത്തുകളിൽ ശുദ്ധജലം എത്തിക്കുന്നതിന് പഞ്ചായത്ത്, സമിതികൾ, ഗുണഭോക്താക്കൾ എന്നിവരെ സജ്ജമാക്കുന്നതിനും നിർവ്വഹണ ഏജൻസികൾക്ക് ആവശ്യമായ സഹായം നൽകുന്നതിനുമായി കുടുംബശ്രീ മിഷൻ വിവിധ തസ്തികളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. കുടുംബശ്രീ അംഗങ്ങൾ/കുടുംബാംഗങ്ങൾ എന്നിവർക്ക് അപേക്ഷിക്കാം. കരാർ കാലാവധി 18 മാസമായിരിക്കും. ടീം ലീഡർ , കമ്മ്യൂണിറ്റി എഞ്ചീനീയർ, കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റർ എന്നിവയാണ് തസ്തികകൾ.
അപേക്ഷകൾ സെപ്റ്റംബർ 06 ന് വൈകുന്നേരം 5 മണിക്ക് മുൻപായി ലഭ്യമാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ :0495 2373678