കാക്കൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ഡോക്ടര്‍, ലാബ് ടെക്‌നീഷ്യന്‍, സ്റ്റാഫ് നഴ്‌സ്, ഫാര്‍മസിസ്റ്റ് എന്നിവരെ താല്‍ക്കാലികമായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യതകള്‍ -ഡോക്ടര്‍: എം.ബി.ബി.എസ്, ടി.സി.എം.സി രജിസ്‌ട്രേഷന്‍
സ്റ്റാഫ് നേഴ്‌സ്: ജനറല്‍ നഴ്‌സിങ്/ബി.എസ്സ്.സി നഴ്‌സിങ്- കേരള നഴ്‌സസ് മിഡ് വൈവ്‌സ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍
ഫാര്‍മസിസ്റ്റ്: ഡി ഫാം/ബിഫാം-പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍
ലാബ് ടെക്‌നീഷ്യന്‍: ഡിപ്ലോമ ഇന്‍ എം.എല്‍.ടി/ബി.എസ്സ്.സി എം.എല്‍.ടി പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍
വിശദമായ ബയോഡാറ്റ യോഗ്യത സംബന്ധിച്ചുളള സര്‍ട്ടിഫിക്കറ്റുകളുടെയും അനുബന്ധ രേഖകളുടെയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതമുളള അപേക്ഷ ആഗസ്റ്റ് 24 ന് 4 മണി വരെ കാക്കൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സ്വീകരിക്കും. വിവരങ്ങള്‍ക്ക് 0495 2260232, 9496048199.