Malayalam Job Portal
keralainfo24.com

ഗസ്റ്റ് അധ്യാപക നിയമനം

വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്നിക് കോളേജില്‍ നിലവില്‍ ഒഴിവുളള ഗണിതശാസ്ത്ര വിഭാഗം ലക്ചറര്‍, ലക്ചറര്‍ ഇന്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്, ലക്ചറര്‍ ഇന്‍ ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ്, ലക്ചറര്‍ ഇന്‍ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, ലക്ചറര്‍ ഇന്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ വിഭാഗം ഡെമോണ്‍സ്ട്രേറ്റര്‍, ഇലക്ട്രോണിക്സ് വിഭാഗം ഡെമോണ്‍സ്ട്രേറ്റര്‍, ബയോമെഡിക്കല്‍ വിഭാഗം ട്രേഡ്സ്മാന്‍, ഇലക്ട്രോണിക്സ് വിഭാഗം ട്രേഡ്സ്മാന്‍,  മെക്കാനിക്കല്‍ വിഭാഗം ട്രേഡ്സ്മാന്‍ എന്നീ തസ്തികകളിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു.  

 

യോഗ്യത: ലക്ചറര്‍: ബി.ടെക് ഫസ്റ്റ് ക്ലാസ്, ഗണിതശാസ്ത്ര വിഭാഗം ലക്ചറര്‍: ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രി, നെറ്റ്. ഡെമോണ്‍സ്ട്രേറ്റര്‍: ഡിപ്ലോമാ ഫസ്റ്റ് ക്ലാസ്. ട്രേഡ്സ്മാന്‍: ഐ.റ്റി.ഐ/ഡിപ്ലോമ. താല്‍പര്യമുളള  ഉദ്യോഗാര്‍ഥികള്‍ ബയോഡേറ്റാ, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ ഈ മാസം 12ന്  വൈകുന്നേരം അഞ്ചിന് മുമ്പായി [email protected] എന്ന ഇമെയിലില്‍ അയച്ചുതരണം.