Malayalam Job Portal
keralainfo24.com

ഗസ്റ്റ് ഫാക്കല്‍റ്റി നിയമനം

എല്‍ ബി എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന പൂജപ്പുര സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസിലേക്ക് ഭിന്നശേഷിയുള്ള കുട്ടികളെ ബുക്ക് ബൈന്‍ഡിംഗ് കോഴ്‌സ് പഠിപ്പിക്കുന്നതിന് ഗസ്റ്റ് ഫാക്കല്‍റ്റിയെ ആവശ്യമുണ്ട്. പ്രിന്റിംഗ് ടെക്‌നോളജിയിലുള്ള ഡിപ്ലോമ / ബുക്ക് ബൈന്‍ഡിംഗില്‍ കെ ജി ടി ഇ അല്ലെങ്കില്‍ എന്‍ ജി ടി ഇ ലോവര്‍, വി എച്ച് എസ് സി വിത്ത് പ്രിന്റിംഗ് ടെക്‌നോളജി അല്ലെങ്കില്‍ തത്തുല്യ യോഗ്യതയും പ്രവര്‍ത്തി പരിചയവുമുള്ളവരെയാണ് തിരഞ്ഞെടുക്കുന്നതെന്ന് സെന്റര്‍ ഫോര്‍ എക്‌സലന്‍സ് ആന്‍ഡ് ഡിസബിലിറ്റി സ്റ്റഡീസ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് അറിയിച്ചു.

താത്പര്യമുള്ളവര്‍ ബയോഡേറ്റയും, യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം ആഗസ്റ്റ് 20ന് അഞ്ച് മണിക്ക് മുമ്പായി ഡയറക്ടര്‍ ഇന്‍ ചാര്‍ജ് , സെന്റര്‍ ഫോര്‍ എക്‌സലന്‍സ് ആന്‍ഡ് ഡിസബിലിറ്റി സ്റ്റഡീസ്, പൂജപ്പുര, തിരുവനന്തപുരം 695012 എന്ന വിലാസത്തില്‍ ലഭ്യമാക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0471 2345627, 8289827857.