തൃശൂർ ഗവ.വൃദ്ധസദനത്തിലേയ്ക്ക് കരാർ വ്യവസ്ഥയിൽ ജെ പി എച്ച് എൻ, മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർ തസ്തികകളിലേയ്ക്ക് അഭിമുഖം നടത്തുന്നു. മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർ തസ്തികയിലേയ്ക്ക് അപേക്ഷിക്കുന്നവർ എട്ടാം ക്ലാസ് പാസായിരിക്കണം. ജെപിഎച്ച്‌എൻ തസ്തികയിലേയ്ക്ക് അപേക്ഷിക്കുന്നവർ പ്ലസ്ടു യോഗ്യതയ്ക്കൊപ്പം ജെപിഎച്ച്‌എൻ പാസാകണം. രണ്ട് തസ്തികകളിലും ക്ഷേമ സ്ഥാപനങ്ങളിൽ പ്രവർത്തി പരിചയം ഉള്ളവർക്കും ജെറിയാട്രിക് പരിശീലനം ലഭിച്ചവർക്കും മുൻഗണന. പരമാവധി പ്രായപരിധി: 50, അഭിമുഖത്തിൽ പങ്കെടുക്കുന്നവർ എല്ലാ രേഖകളുടെയും ഒറിജിനലും ഒരു കോപ്പിയും കൊണ്ട് വരണം.
ആഗസ്റ്റ് 17ന് രാവിലെ 11 മണിക്കാണ് അഭിമുഖം. ഫോൺ: 04872693734