Malayalam Job Portal
keralainfo24.com

കരാർ നിയമനം

വനിത ശിശു വികസന വകുപ്പ് നിർഭയ സെല്ലിന് കീഴിൽ തൃശ്ശൂർ ജില്ലയിൽ പ്രവർത്തനം ആരംഭിച്ച എസ് ഒ എസ് മോഡൽ ഹോം കൊരട്ടി സ്ഥാപനത്തിൽ വിവിധ തസ്തികകളിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ കരാർ നിയമനം നടത്തുന്നു.
ഹൗസ് മദർ യോഗ്യത: ഏതെങ്കിലും വിഷയത്തിലുളള ബിരുദം. പ്രായം: 35 വയസിന് മുകളിൽ.

സെക്യൂരിറ്റി കം മൾട്ടി പർപ്പസ് വർക്കർ യോഗ്യത : പത്താംക്ലാസ് പാസ്സായിരിക്കണം. പ്രായം: 35 വയസിന് മുകളിൽ.

പാർട്ട് ടൈം ക്ലിനിക്കൽ സൈക്കോളജിസ്റ്റ് യോഗ്യത:  എം എ സൈക്കോളജി. പ്രായം: 30 വയസിന് മുകളിൽ. 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 2. യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം  എസ് ഒ എസ് മോഡൽ ഹോം, ചിറങ്ങര, കൊരട്ടി സൗത്ത് പി.ഒ, തൃശ്ശൂർ,  680308 എന്ന  വിലാസത്തിൽ അപേക്ഷിക്കുക.
കൂടുതൽ വിവരങ്ങൾക്ക്  944748276.