Malayalam Job Portal
keralainfo24.com

പ്രോജക്ട് ഫെല്ലോ ഒഴിവ്

കേരള വന ഗവേഷണ സ്ഥാപനത്തിൽ ഒരു റിസർച്ച് ഫെല്ലോയുടെ ഒഴിവിൽ 30ന് രാവിലെ 10ന് തൃശ്ശൂർ പീച്ചിയിലെ ഓഫീസിൽ വാക് ഇൻ ഇന്റർവ്യൂ നടക്കും. സുവോളജി, ലൈഫ് സയൻസ്, ഇക്കോളജി, എൻവയോൺമെന്റൽ സയൻസ് എന്നിയിലൊന്നിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം വേണം. അധിനിവേശ സ്പീഷിസുകളിൽ ഗവേഷണ പരിചയം അഭികാമ്യം. പ്രതിമാസം 22,000 രൂപ ഫെല്ലോഷിപ്പ് ലഭിക്കും. ഇതിനുപുറമെ  ഡിസംബർ 2023 വരെ കാലാവധിയുള്ള സമയ ബന്ധിത ഗവേഷണ പദ്ധതിയായ 'ഡൈവേർസിറ്റി ആൻഡ് ഡൈനാമിക്‌സ് ഓഫ് ട്രോപ്പിക്കൽ വെറ്റ് എവർഗ്രീൻ ഫോറസ്റ്റ് എക്കോ സിസ്റ്റം ഇൻ സതേൺ വെസ്റ്റേൺ ഘട്ട്‌സ് ഇൻ ദി കോൺടെസ്റ്റ് ഓഫ് ചെയ്ഞ്ചിങ് ക്ലൈമറ്റ്' ൽ മൂന്ന് പ്രോജക്ട് ഫെല്ലോ താത്കാലിക ഒഴിവിലേക്കും ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. ഇതിന്റെ വിശദവിവരങ്ങൾ www.kfri.res.in ൽ ലഭിക്കും.