Malayalam Job Portal
keralainfo24.com

പ്രോഗ്രാം സ്റ്റാഫിന്റെ  ഒഴിവുകൾ 

 

കേന്ദ്ര തൊഴിൽ സംരംഭകത്വ വികസന മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന തൃശൂർ ജൻ ശിക്ഷൺ സൻസ്ഥാനിൽ   പ്രോഗ്രാം ഓഫീസർ,  അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസർ,  ഫീൽഡ് അസിസ്റ്റന്റ്, കമ്പ്യൂട്ടർ ഓപ്പറേറ്റർ തുടങ്ങി താൽക്കാലിക ഒഴിവുകളിലേയ്ക്ക്  അപേക്ഷിക്കാം. ബിരുദാനന്തര ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ളവർക്ക് പ്രോഗ്രാം ഓഫീസർ, അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസർ,  തസ്തികകളിലേക്കും ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ളവർക്ക് ഫീൽഡ് അസിസ്റ്റന്റ്, കമ്പ്യൂട്ടർ ഓപ്പറേറ്റർ തസ്തികകളിലേക്കും അപേക്ഷിക്കാം. പ്രായപരിധി: 30-40, തൃശൂർ ജില്ലയിൽ താമസിക്കുന്നവരായിരിക്കണം. സാമൂഹ്യ ക്ഷേമ, സാക്ഷരത, തൊഴിൽ പരിശീലന രംഗങ്ങളിൽ  രണ്ട് വർഷത്തെ പ്രവർത്തന പരിചയമുള്ള ഫീൽഡ് വർക്ക്‌ ചെയ്യാൻ താൽപ്പര്യമുള്ളവർക്ക് മുൻഗണന. വെള്ളക്കടലാസിൽ എഴുതിയ അപേക്ഷയും  യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ കോപ്പിയും സഹിതം ഡയറക്ടർ, ജൻശിക്ഷൺ സൻസ്ഥാൻ, കെ.സി.ആർ.എ.22, കൂർക്കഞ്ചേരി പി.ഒ. തൃശൂർ ജില്ല, 680007 എന്ന വിലാസത്തിലോ [email protected] എന്ന മെയിൽ ഐഡിയിലോ ആഗസ്റ്റ് 22ന് മുമ്പായി അപേക്ഷിക്കുക.