Malayalam Job Portal
keralainfo24.com

പ്ലേസ്‌മെന്റ് ഡ്രൈവ്

കേരള യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന മോഡൽ കരിയർ സെന്റർ സെപ്റ്റംബർ 15ന് രാവിലെ 10മുതൽ സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ് നടത്തും. രണ്ടു സ്വകാര്യ സ്ഥാപനങ്ങളിലെ 51 ഒഴിവുകളിലേക്കാണ് പ്ലസ്ടു/പി.ജി/ബി.ടെക്/ഡിപ്ലോമ യോഗ്യതയുള്ളവർക്കായി ഡ്രൈവ് സംഘടിപ്പിക്കുന്നത്. പങ്കെടുക്കാൻ താത്പര്യമുള്ളവർ 13ന് ഉച്ചയ്ക്ക് ഒന്നിന് മുമ്പ് https://bit.ly/3wt4Yvb എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യണം. വിശദവിവരങ്ങൾക്ക്: www.facebook.com/MCCTVM, 0471-2304577.