തവനൂര്‍ ഗവ.വൃദ്ധ മന്ദിരത്തില്‍ ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ഫാമിലി പ്ലാനിങ് പ്രോമോട്ടിങ് ട്രസ്റ്റ് നടപ്പാക്കുന്ന സെക്കന്‍ഡ് ഇന്നിംങ്‌സ് ഹോം പ്രൊജക്ടിന്റെ ഭാഗമായി ഫിസിയോതെറാപ്പിസ്റ്റ്, ഹൗസ് കീപ്പിങ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫിസിയോതെറാപ്പിസ്റ്റ് തസ്തികയിലേക്ക് ബി.പി.ടി/എം.പി.ടിയും ഹൗസ് കീപ്പിങ് തസ്തികയിലേക്ക് എട്ടാം ക്ലാസുമാണ് യോഗ്യത. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി:സെപ്തംബര്‍ അഞ്ച്. താത്പര്യമുള്ളവര്‍ സി.വി [email protected],[email protected],[email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കണം. ഫോണ്‍: 0494 269 8822.