പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെട്ട ഗ്രാമപഞ്ചായത്തുകളിൽ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക്കുകൾ ബ്ലോക്ക് പഞ്ചായത്തിന്റെ കൈപ്പറമ്പ് ആർ.ആർ.എഫിലേയ്ക്ക് എത്തിക്കുന്നതിനുള്ള വാഹനം ( ടാറ്റാ എയ്സ്) ഓടിക്കുന്നതിനായി പ്രതിദിനം പരമാവധി 550 രൂപ വേതനാടിസ്ഥാനത്തിൽ ഡ്രൈവറെ നിയമിക്കുന്നു. നാലുചക്ര വാഹനം ഓടിക്കുന്നതിനുള്ള സാധുവായ ലൈസൻസ് ഉള്ളവരിൽ നിന്നാണ് അപേക്ഷ ക്ഷണിക്കുന്നത്. യോഗ്യരായവരിൽ നിന്ന് തെരഞ്ഞെടുത്തയാളെ ഭരണസമിതി തീരുമാനപ്രകാരം നിയമിക്കും. സ്ത്രീകൾക്ക് മുൻഗണനയുണ്ട്. അപേക്ഷകരിൽ യോഗ്യതയുള്ള വനിതകൾ ഇല്ലാത്ത പക്ഷം മറ്റുള്ളവരെ പരിഗണിക്കും. പ്രവർത്തി ദിവസങ്ങൾ പരമാവധി 10 മുതൽ 15 ദിവസം വരെ. പ്രതിമാസം പരമാവധി 15 ദിവസത്തെ വേതനം ലഭിക്കും. ഫോൺ: 0487 - 2307305