എറണാകുളം മഹാരാജാസ് കോളേജിലെ ചരിത്ര വിഭാഗത്തില്‍ അതിഥി അധ്യാപക ഒഴിവുണ്ട്. യോഗ്യത ചരിത്ര വിഷയത്തില്‍ ബിരുദാനന്തര ബിരുദം, പി.എച്ച്.ഡി /നെറ്റ് ഉളളവര്‍ക്ക് മുന്‍ഗണന. പ്രവൃത്തി പരിചയം അഭിലഷണീയം. നിശ്ചിത യോഗ്യതയുളളതും എറണാകുളം കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ കാര്യാലയത്തില്‍ ഗസ്റ്റ് ലക്ചറര്‍ പാനലില്‍ രജിസ്റ്റര്‍ ചെയ്തവരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. താത്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 16-ന് രാവിലെ 11-ന് പ്രിന്‍സിപ്പല്‍ ഓഫീസില്‍ ഹാജരാകണം. വിശദവിവരങ്ങള്‍ക്ക് www.maharajas.ac.in