മൂപ്പൈനാട് കുടുബാരോഗ്യ കേന്ദ്രത്തില്‍ സായാഹ്ന ഒ.പി നടത്തുന്നതിനായി വിവിധ തസ്തികകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഡോക്ടര്‍, സ്റ്റാഫ് നഴ്‌സ്, ഫാര്‍മസിസ്റ്റ്, ശുചീകരണ തൊഴിലാളി തസ്തികളിലേക്കുളള കൂടിക്കാഴ്ച്ച ആഗസ്റ്റ് 24 ന് രാവിലെ 10 ന് മൂപ്പൈനാട് പഞ്ചായത്ത് ഹാളില്‍ (വടുവഞ്ചാല്‍) നടക്കും. യോഗ്യത : ഡോക്ടര്‍ -എം.ബി.ബി.എസ്, ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍. സ്റ്റാഫ് നഴ്സ് -ജി.എന്‍.എം/ബി.എസ്.സി നഴ്സിങ്ങ്, കേരള നഴ്സിങ് കൗണ്‍സില്‍ രജിസ്ട്രേഷന്‍, ഫാര്‍മസസിറ്റ് - ബി.ഫാം/ഡി.ഫാം,കേരള ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷന്‍. ശുചീകരണ തൊഴിലാളി - എട്ടാംതരം പാസ്സ്. തസ്തികകള്‍ക്ക് ഒരു വര്‍ഷത്തെ പ്രവര്‍ത്തന പരിചയം അഭിലഷണീയം. അപേക്ഷകര്‍ ഫോട്ടോ,യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ് എന്നിവയുടെ അസ്സലും പകര്‍പ്പും സഹിതം ഇന്റര്‍വ്യൂവിന് ഹാജരാകണം.