പാലക്കാട് ജില്ലാ ആശുപത്രിയില്‍ ലിംബ് ഫിറ്റിംഗ് സെന്ററിലേക്ക് റീഹാബിലിറ്റേഷന്‍ ടെക്‌നീഷ്യന്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എസ്.എസ്.എല്‍.സി, ഗവ. അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള പ്രൊഫഷണല്‍ റീഹാബിലിറ്റേഷന്‍ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ഡിപ്ലോമ ഇന്‍ റീഹാബിലിറ്റേഷന്‍ ടെക്‌നീഷ്യന്‍ ഓര്‍ത്തോട്ടിക്‌സ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയം അഭികാമ്യം. പ്രായപരിധി 20-40 മദ്ധ്യേ. രണ്ട് ഒഴിവാണുള്ളത്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുമായി ഓഗസ്റ്റ് 25 ന് രാവിലെ 11ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ കൂടിക്കാഴ്ചക്ക് എത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04912 505264.