ട്രാൻസ്ജെന്റർ വ്യക്തികൾക്കിടയിൽ തുല്യ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിനായി ദേശീയ ആരോഗ്യ ദൗത്യം ജില്ലയിൽ ട്രാൻസ്ജെന്റർ വ്യക്തികളിൽ നിന്ന് ലിങ്ക് വർക്കർമാരെ തിരഞ്ഞെടുക്കുന്നു. 3 ഒഴിവുകളാണുള്ളത്. യോഗ്യത: കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അനുവദിച്ചിട്ടുള്ള ഐഡന്റിറ്റി കാർഡുള്ള വ്യക്തിയായിരിക്കണം. പ്രായപരിധി: 18-40. അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത: പത്താം ക്ലാസ്/ തുല്യത പാസായിരിക്കണം. സാമൂഹ്യ സേവന മേഖലയിൽ മൂന്ന് വർഷത്തെ പ്രവർത്തി പരിചയം അഭികാമ്യം. യോഗ്യരായ ട്രാൻസ്ജെന്റർ ഉദ്യോഗാർത്ഥികൾ ആഗസ്റ്റ് 17ന് രാവിലെ 10 മണിക്ക് വിശദമായ ബയോഡാറ്റ, വിദ്യാഭ്യാസം, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളും ഇതിന്റെ
ഫോട്ടോകോപ്പിയുമായി അഭിമുഖത്തിന് ഹാജരാകണം. ആരോഗ്യകേരളം ജില്ലാ ഓഫീസിലാണ് അഭിമുഖം. ഫോൺ: 0487-2325824.