വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള ഐ.സി.ഡി.എസ് കുന്നമംഗലം കാര്യാലയത്തിന് പരിധിയിലെ കുന്നമംഗലം, പെരുമണ്ണ എന്നീ പഞ്ചായത്തുകളില്‍ വര്‍ക്കര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും ഒഴിവുകളിലേക്കും, പെരുവയല്‍, കുരുവട്ടൂര്‍, ചാത്തമംഗലം എന്നീ പഞ്ചായത്തുകളില്‍ അങ്കണവാടി ഹെല്‍പ്പര്‍മാരുടെ ഒഴിവുകളിലേക്കും യോഗ്യരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ കുന്നമംഗലം ഐ.സി.ഡി.എസ് ഓഫീസില്‍ സ്വീകരിക്കുന്ന അവസാന തീയതി സെപ്തംബര്‍ 18 വൈകിട്ട് 5 മണി.വിവരങ്ങള്‍ക്ക്: 0495 2800682.