Malayalam Job Portal
keralainfo24.com

താല്‍ക്കാലിക നിയമനം

വയനാട് ഗവ. എന്‍ജിനിയറിംഗ് കോളേജില്‍ വിവിധ എന്‍ജിനിയറിംഗ് വകുപ്പുകളിലും ഇലക്ട്രോണികസ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് വിഭാഗത്തിലും ഇന്‍സ്ട്രക്ടര്‍ ഗ്രേഡ്-1, ഇന്‍സ്ട്രക്ടര്‍ ഗ്രേഡ്-2, ട്രേഡ് ഇന്‍സ്ട്രക്ടര്‍, ട്രേഡ്സ്മാന്‍ എന്നീ തസ്തികകളിലേക്ക് ദിവസവേതനടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് 1 തസ്തികയ്ക്ക് ബന്ധപ്പെട്ട വിഷയത്തില്‍ 60 ശതമാനം മാര്‍ക്കില്‍ കുറയാതെയുള്ള ഫുള്‍ടൈം ബിരുദം (തൊഴില്‍ പരിചയം അഭിലഷണീയം). ഇന്‍സ്ട്രക്ടര്‍ ഗ്രേഡ്-2 തസ്തികയ്ക്ക് ബന്ധപ്പെട്ട വിഷയത്തില്‍ എന്‍ജിനിയറിംഗ് അല്ലെങ്കില്‍ ഡിപ്ലോമ (തൊഴില്‍ പരിചയം അഭിലഷണീയം). ട്രേഡ് ഇന്‍സ്ട്രക്ടര്‍ തസ്തികയ്ക്ക് ബന്ധപ്പെട്ട വിഷയത്തില്‍ എന്‍ജിനിയറിംഗ്/ഐ.ടി.ഐ/ഡിപ്ലോമയും ട്രേഡ്സ്മന്‍ തസ്തികയിലെ പരിചയവും. ട്രേഡ്സ്മാന്‍ തസ്തികയ്ക്ക് എന്‍ജിനിയറിംഗ്, ഡിപ്ലോമ/ഐ.ടി.ഐ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പി.എസ്.സി അനുശാസിക്കുന്ന പ്രായ പരിധിയിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ www.gecwyd.ac.in എന്ന വെബ്സൈറ്റില്‍ https://forms.gle/Mz6fWG4ziqsRCxXq8 എന്ന ലിങ്ക് വഴി
ആഗസ്റ്റ് 25 നകം ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 04935 257320.