Malayalam Job Portal
keralainfo24.com

എന്യൂമറേറ്റര്‍മാരുടെ താല്‍ക്കാലിക ഒഴിവിലേക്ക് അഭിമുഖം

 

    രാജ്യവ്യാപകമായി അഞ്ച് വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന 11-ാമത് കാര്‍ഷിക സെന്‍സസിന്റെ ഒന്നാംഘട്ട വിവര ശേഖരണത്തിനായി എന്യൂമറേറ്റര്‍മാരുടെ താല്‍ക്കാലിക ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. തദ്ദേശ സ്വയംഭരണ വാര്‍ഡുകള്‍ അടിസ്ഥാനമാക്കി മൊബൈല്‍ ആപ്ലിക്കേഷന്‍ സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് നടത്തുന്ന വിവര ശേഖരണത്തിനായി ഹയര്‍ സെക്കന്‍ഡറി/ തത്തുല്യ യോഗ്യതയുള്ള സ്മാര്‍ട്ട് ഫോണ്‍ സ്വന്തമായിട്ടുള്ളവര്‍ക്കു പങ്കെടുക്കാം.  ഒരു വാര്‍ഡിന് 4600 രൂപയാണ് ഒന്നാംഘട്ട വിവര ശേഖരണത്തിനു പ്രതിഫലം. വിവര ശേഖരണത്തില്‍ ഓരോ വാര്‍ഡിലേയും താമസക്കാരായ കര്‍ഷകരുടെ കൈവശാനുഭവ ഭൂമിയുടെ വിവരങ്ങള്‍ ശേഖരിക്കും.

    താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതകള്‍ തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം താലൂക്ക്  സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ്, കൊച്ചി, വൈപ്പിന്‍ ബസ് സ്റ്റാന്‍ഡ് ബില്‍ഡിംഗ്, കൊച്ചി ഓഫീസില്‍  ഇന്റര്‍വ്യൂവില്‍ നേരിട്ട് പങ്കെടുക്കണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ ജോലി പൂര്‍ത്തിയാക്കുന്നതുവരെ നിര്‍ബന്ധമായും തുടരണം. ഓഗസ്റ്റ് 24-ന് രാവിലെ 10 മുതല്‍ ഒന്നു വരെ എടവനക്കാട്, കുഴുപ്പിള്ളി,        പള്ളിപ്പുറം, ഞാറക്കല്‍, നായരമ്പലം പഞ്ചായത്തുകളിലേക്കും ഉച്ചയ്ക്ക് രണ്ടു മുതല്‍ അഞ്ചു വരെ കുമ്പളം, കുമ്പളങ്ങി, ചെല്ലാനം പഞ്ചായത്തുകളിലേക്കും കൊച്ചി കോര്‍പ്പറേഷനിലെ ഒന്നു മുതല്‍ 30 വരെയുള്ള ഡിവിഷനുകളിലേക്കുമാണ് അഭിമുഖം നടത്തുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9496226895.