Malayalam Job Portal
keralainfo24.com

അപേക്ഷ ക്ഷണിച്ചു

 

ദേശീയ ആരോഗ്യ ദൗത്യം എറണാകുളം ജില്ലയുടെ കീഴില്‍ ട്രാൻസ്ജെൻഡര്‍ വ്യക്തികളുമായി ബന്ധപ്പെട്ട്  പ്രവര്‍ത്തിക്കുന്നതിന് ആറ് ട്രാൻസ്ജെൻഡര്‍ ലിങ്ക് വര്‍ക്കര്‍മാരെ താത്കാലികമായി നിയമിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. യോഗ്യത : സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ അനുവദിച്ചിട്ടുള്ള ട്രാൻസ്ജെൻഡര്‍ ഐഡൻറിറ്റി കാര്‍ഡുള്ള ട്രാൻസ്ജെൻഡര്‍ വിഭാഗത്തില്‍ പെട്ട ആളാവണം. പത്താം ക്ലാസ്/തത്തുല്യ പരീക്ഷ പാസായിരിക്കണം. സാമൂഹ്യ സേവന മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. പ്രായപരിധി: 18 നും 40 നുമിടയില്‍. അപേക്ഷിക്കേണ്ട അവസാന തീയതി : ആഗസ്റ്റ് 20 ന് വൈകിട്ട് നാല് വരെ .
ഫോണ്‍ :0484 2354737