Malayalam Job Portal
keralainfo24.com

പട്ടാമ്പി താലൂക്കാശുപത്രിയില്‍ ഒഴിവ്

പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ 179 ദിവസത്തേക്ക് താത്ക്കാലിക സെക്യൂരിറ്റിയെയും ലാബ് ടെക്‌നീഷ്യനെയും നിയമിക്കുന്നു. സെക്യൂരിറ്റി തസ്തികക്ക് അപേക്ഷിക്കുന്നവര്‍ എക്‌സ് സര്‍വീസ് മാനും 40 വയസ് കവിയാത്ത ശാരീരിക മാനസിക വൈകല്യങ്ങള്‍ ഇല്ലാത്തവരുമായിരിക്കണം. ലാബ് ടെക്‌നീഷ്യന്‍ തസ്തികക്ക് കേരള പി.എസ്.സി. അംഗീകൃത ബി.എസ്.സി. എം.എല്‍.ടി./ഡി.എം.എല്‍.ടി. ആണ് യോഗ്യത. താത്പര്യമുളളവര്‍ അപേക്ഷയും സര്‍ട്ടിഫിക്കറ്റുകളും തിരിച്ചറിയല്‍ രേഖകളും ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം ഓഗസ്റ്റ് 31 ന് വൈകീട്ട് അഞ്ചിനകം താലൂക്ക് ആശുപത്രിയില്‍ അപേക്ഷ സമര്‍പ്പിക്കണം.