Malayalam Job Portal
keralainfo24.com

ഐ.ടി.മിഷൻ എച്ച്.എസ്.ഇ.മാരെ നിയമിക്കുന്നു 

 

സംസ്ഥാന ഐ.ടി.മിഷൻ തൃശൂർ ജില്ലയിൽ ഇ-ജില്ല, 
ഇ-ഓഫീസ് പദ്ധതികളിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ  ഹാന്റ്ഹോൾഡ് സപ്പോർട്ട് എൻജിനീയർമാരെ (എച്ച്.എസ്.ഇ.) നിയമിക്കുന്നു. തലപ്പിള്ളി, മുകുന്ദപുരം, കൊടുങ്ങല്ലൂർ താലൂക്ക് പരിധികൾ കേന്ദ്രീകരിച്ചാണ് ജോലി. ശമ്പളം: 21000/-പ്രതിമാസം. ഐ.ടി., കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ് ആന്റ് കമ്യൂണിക്കേഷൻ എന്നിവയിൽ ബി.ടെക് ബിരുദമുള്ളവർക്കും എം.എസ്.സി. കമ്പ്യൂട്ടർ സയൻസ് (ഒരു വർഷം പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം), മൂന്ന് വർഷ ഡിപ്ലോമ - ഹാർഡ് വെയർ/കമ്പ്യൂട്ടർ/ഐടി (രണ്ട് വർഷം പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം) യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. പ്രായപരിധി 30. കൂടുതൽ വിവരങ്ങൾക്കും അപേക്ഷഫോം ലഭിക്കുന്നതിനും thrissur.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ ഫോം ലഭിക്കേണ്ട അവസാന തീയതി: ആഗസ്റ്റ് 27